മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ്​ മരിച്ചു

ഇരിക്കൂർ: പെരുവളത്ത്പറമ്പ്​ വയക്കര ജുമാമസ്ജിദ്​ പരിസരത്ത് വീട്ടുമതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണ്​ യുവാവ് മരിച്ചു. ഇരിക്കൂർ ചെറുവണ്ണിയിലെ ഐറ്റാണ്ടി പുതിയപുര ഹൗസിൽ എ.പി. ഷുഐബ്(24) ആണ് മരിച്ചത്. മുക്രി​ൻറകത്ത് മുഹമ്മദി​​െൻറയും എ.പി. ആയിഷയുടെയും മകനാണ് ഷുഐബ്.

ശ്രീകണ്ഠപുരം നഗരസഭയിലെ വയക്കരയിൽ മാതൃസഹോദരൻ ശിഹാബുദ്ദീ​​െൻറ വീടി​​െൻറ മതിൽ കെട്ടിക്കൊണ്ടിരിക്കവെയാണ്​ 25 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞത്​. കൂടെ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 

കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഉയരത്തിലുള്ള മണ്ണ് ഇടിഞ്ഞിരുന്നു. ഇത്​ മാറ്റിയ ശേഷം ചെങ്കല്ല്​ ഉപയോഗിച്ച്​  മതിൽ നിർമിക്കുന്നതിനിടെ ബുധനാഴ്​ച രാവിലെ 10 മണിയോടെയാണ്​ അപകടം. ഉടൻ നാട്ടുകാർ ഇരിക്കൂർ പൊലീസിലും മട്ടന്നൂർ അഗ്നിശമന സേന വിഭാഗത്തിലും വിവരമറിയിച്ചു. മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്ണ് നീക്കി ഷുഐബിനെ പുറത്തെടുത്ത് ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സ്മാരക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ഇരിക്കൂർ പാലം സൈറ്റ്​ പള്ളി ഖബർസ്​ഥാനിൽ ഖബറടക്കി. 

സഹോദരങ്ങൾ: എ.പി. മുജീബുറഹ്മാൻ, നജീബ് (യു.എ.ഇ), ഇസ്മാഈൽ (റെയിൻബോ ഹാർഡ് വേഴ്സ് ഇരിക്കൂർ), അബ്ദുൽ അസീസ്, ഇർഫാന.

Tags:    
News Summary - youth died irikkur 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.